Bro Daddy

- Vanitha

‘എമ്പുരാൻ’ കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം. ഇരുവരും ഒന്നിച്ച, ചരിത്ര വിജയമായ ‘ലൂസിഫർ’ന്റെ രണ്ടാം ഭാഗം. എന്നാൽ, ‘എമ്പുരാൻ’ എന്നാണ് ചിത്രീകരണം തുടങ്ങുക എന്ന ആകാംക്ഷയുടെ തുമ്പിൽ നിന്ന ആരാധകർക്ക്, കഴിഞ്ഞ ദിവസം പൃഥ്വിയും ലാലേട്ടനും ചേർന്ന് ഒരു അപ്രതീക്ഷിത സമ്മാനം നൽകി – ‘ബ്രോ ഡാഡി’.
‘ലൂസിഫർ’ ഒരു മാസ് ത്രില്ലറായിരുന്നുവെങ്കിൽ ‘ബ്രോ ഡാഡി’ ഒരു ഫൺ ഫാമിലി ചിത്രമാണ്. ഏറെ ചിരിക്കാനും ആനന്ദിക്കാനുമുള്ളത്.
കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിങ്ങനെ വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ പൃഥ്വിയും ഒരു സുപ്രധാന വേഷത്തിൽ എത്തും. ആന്റണി പെരുമ്പാവൂരാണ് നിർമാതാവ്. മലയാള സിനിമയിലെ പ്രമുഖ പോസ്റ്റർ ഡിസൈനേഴ്സ് ആയ ‘ഓൾഡ് മങ്ക്’ലെ ശ്രീജിത്തും ബിബിനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മോഹൻലാൽ – പൃഥ്വിരാജ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്ന ‘ബ്രോ ഡാഡി’യെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ശ്രീജിത്ത് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.
മോഹൻലാൽ – പൃഥ്വിരാജ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്ന ‘ബ്രോ ഡാഡി’യെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ശ്രീജിത്ത് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.
‘‘പൃഥ്വിയുമായി വർഷങ്ങള്‍ നീണ്ട വ്യക്തി ബന്ധമുണ്ട്. ഓൾഡ് മങ്ക് പോസ്റ്റർ ഒരുക്കിയ ആദ്യ സിനിമ പൃഥ്വി നായകനായ ‘അൻവർ’ ആണ്. അതിന്റെ വർക്കുമായി ബന്ധപ്പെട്ട് പൃഥ്വിയുടെ ഫോട്ടോഷൂട്ട് ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹവുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. അതിൽ അദ്ദേഹം നിർമിച്ച സിനിമകളുമുണ്ട്. എന്നാൽ ഈ ചിത്രം സംഭവിക്കുന്നത് എന്റെ അടുത്ത സുഹൃത്ത് വിവേക് രാമദേവൻ വഴിയാണ്.
വിവേകിന് ഞങ്ങൾ ആലോചിക്കുന്ന കഥകളും സിനിമകളുമൊക്കെ അറിയാം. ഇപ്പോൾ ത്രില്ലർ സിനിമകളുടെ ഒരു കാലമാണല്ലോ. അപ്പോൾ ഞാൻ വിവേകിനോട് പറയുമായിരുന്നു, ഇപ്പോള്‍ ഒരു ഫൺ ഫാമിലി മൂവിക്ക് സ്പെയിസ് ഉണ്ടെന്ന്. അതുമായി ബന്ധപ്പെട്ട് ഒരു കഥയും പറഞ്ഞു. വിവേകാണ് പൃഥ്വിയുമായി കണക്ട് ചെയ്യുന്നത്. ‘എമ്പുരാൻ’ ഒക്കെ പ്ലാൻ ചെയ്തിരിക്കുന്ന പൃഥ്വി ഈ കഥ എടുക്കുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. അപ്പോൾ വിവേക് പറഞ്ഞത് – ‘പൃഥ്വി സംവിധാനം ചെയ്യുമോ എന്ന് നോക്കണ്ട, അവർ പുതിയ ചില സബ്ജക്ടുകൾ നിർമിക്കാൻ പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനു ശ്രമിക്കാം’ എന്നാണ്’’. – ശ്രീജിത്ത് പറയുന്നു.